നിര്‍ത്തിയിട്ട ആംബുലന്‍സില്‍ നിന്നും പുക ഉയര്‍ന്നു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആശങ്കയുടെ നിമിഷങ്ങള്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ നിന്ന് പുക ഉയര്‍ന്നത് ആശങ്കയുയര്‍ത്തി. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട 108 ആംബുലന്‍സില്‍ നിന്നുമാണ് വലിയതോതിലുള്ള പുക ഉണ്ടായത്. സെക്യൂരിറ്റിഗാര്‍ഡ്മാരായ ബാബുരാജ്, അശോകന്‍, ആംബുലന്‍സ് ഡ്രൈവര്‍മാരായ റിയാസ്, വിഷ്ണു, ജിതിന്‍ ഇലക്ട്രിഷ്യന്‍ രാഹുല്‍ എന്നിവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആംബുലന്‍സ് ഡ്രൈവര്‍മ്മാരെ വിവരമറിയിക്കുകയും ഉടനെ തന്നെ പരിശോധിക്കുകയുമായിരുന്നു. ബാറ്ററി ഷോര്‍ട്ട് ആയ നിലയിലാണ് കണ്ടത്. ഉടനെ തന്നെ ബാറ്ററി ബന്ധം വിഛേദിച്ചു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. പിന്നീട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേന സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.