കോണ്‍ഗ്രസ് നേതാവ് കൈപ്പുറത്ത് കണ്ണേട്ടന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; കീഴരിയൂർ കോരപ്രയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: കോണ്‍ഗ്രസ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന കൈപ്പുറത്ത് കണ്ണന്റെ ആറാം ചരമ വാർഷികം കീഴരിയൂർ മണ്ഡലം 135 ആം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോരപ്രയിൽ ഇന്നലെ വൈകിട്ട് 4മണിക്ക് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് കണിയാണ്ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, കെ.ഒ ഗോപാലൻ, ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തൽ, പി.കെ ഗോവിന്ദൻ, ശശി കല്ലട, ഷിനിൽ ടി.കെ, കെ.ഒ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Description: Sixth death anniversary of Kaipurath Kannettan