ഇന്ത്യയെ പ്രതിനിതീകരിക്കാന്‍ കൊയിലാണ്ടിക്കാരിയും; തായ്ലാന്‍ഡില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ഫാഷന്‍ഷോയിലേയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ച് ആറ് വയസ്സുകാരി ഹിയാര ഹണി


കൊയിലാണ്ടി: ആദ്യമായി ഫാഷന്‍ഷോയില്‍ പങ്കെടുത്ത് ഇന്റര്‍നാഷണല്‍ ഫാഷന്‍ഷോയിലേയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ച് കൊയിലാണ്ടി സ്വദേശിനിയായ ആറ് വയസ്സുകാരി ഹിയാര ഹണി. കോഴിക്കോട് വെച്ച് നടന്ന സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോയില്‍ പങ്കെടുത്താണ് കൊച്ചുമിടുക്കി ഈ അവസരം സ്വന്തമാക്കിയത്.

തായ്‌ലാന്‍ഡില്‍ വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ ഫാഷന്‍ഷോയിലേയ്ക്ക് മത്സരിക്കാനാണ് ഹിയാരയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. 11,12,13 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടത്തിയ ഫാഷന്‍ഷോ മത്സരത്തില്‍ ടോട്ടല്‍ കാറ്റഗറിയില്‍ ബെസ്റ്റ് ടാലന്ററായും 4 വയസു മുതല്‍ 12 വരെയുള്ള കാറ്റഗറിയില്‍ ‘സെക്കന്റ് റണ്ണറപ്പായും ഹിയാര ഹണി തിരഞ്ഞെടുക്കപ്പെട്ടു. മകള്‍ ആദ്യമായാണ് ഇത്തരമൊരു ഫാഷന്‍ഷോയില്‍ പങ്കെടുക്കുന്നതെന്ന് കുട്ടിയുടെ പിതാവ് റിയേഷ് കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 100 ഓളം കുട്ടികളാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. ഇതില്‍ 11, 12, തിയ്യതികളിലായി കുട്ടികള്‍ക്ക് ട്രെയിനിങ്ങും ടാലന്റ് ടെസ്റ്റുകളും നടന്നു. 13 ന് ഫൈനല്‍ മത്സരവും നടന്നു. ഇവയിലെല്ലാം മികച്ച പ്രകടനമാണ് ഹിയാര കാഴ്ചവെച്ചത്. കൊയിലാണ്ടി ഈസ്റ്റ് റോഡ് റെയില്‍വെ ഗേറ്റിനു സമീപം ശാരദാ നിവാസില്‍ റിയേഷിന്റെയും, ഹണിയയുടെയും മകളാണ് ഹിയാര ഹണി. ചെറുപ്പംമുതലേ ഇത്തരം ഡാന്‍സ് പാട്ട് മുതലായ കാര്യങ്ങളോട് വലിയ താല്‍പ്പര്യം ഹിയാര കാണിച്ചിരുന്നു. തുടര്‍ന്ന് ഇത്തരമൊരു ഫാഷന്‍ഷോ നടക്കുന്നുണ്ടെന്നറിഞ്ഞ് മാതാപിതാക്കളായ റിയേഷും ഹണിയയും മകളെ പങ്കെടുപ്പിക്കുകയായിരുന്നു.

പയറ്റുവളപ്പില്‍ ലിറ്റില്‍കിംങ് സ്‌കൂളില്‍ ഒന്നാംക്ലാസിലേയ്ക്കായി ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി. ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഇന്ത്യയെ പ്രതിനിതീകരിച്ച് മത്സരിക്കാന്‍ അവസരം ലഭിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് കുട്ടിയുടെ പിതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.