ശിവരാത്രി ആഘോഷത്തില്‍ ഭക്തിസാന്ദ്രമായി കൊയിലാണ്ടിയിലെ ക്ഷേത്രങ്ങള്‍


കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തില്‍ ഭക്തിസാന്ദ്രമായി കൊയിലാണ്ടി മേഖലയിലെ ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളിലും ഭക്തരുടെ ഒഴുക്കാണ് രാവിലെ മുതല്‍ ദൃശ്യമായത്. ശിവരാത്രി നോല്‍മ്പ് നോറ്റാണ് മിക്കവരും ക്ഷേത്രങ്ങളില്‍ എത്തിയത്.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം. കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം, മാരാമുറ്റം തെരു ഗണപതി ക്ഷേത്രം, വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രം, പന്തലായനി അഘോര ശിവക്ഷേത്രം എന്നിവിടങ്ങളെല്ലാം ശിവരാത്രി ആഘോഷത്തിലാണ്. രാവിലെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വാദ്യമേളങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ഇന്ന് രാത്രി എഴുന്നള്ളിപ്പുണ്ട്. നാളെ പുലര്‍ച്ചെയോടെയാണ് ശിവരാത്രി ആഘോഷം സമാപിക്കുക.