അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്രയ്ക്കു പോയി; പാറയിൽ തെന്നി വീണ് പയ്യോളി കോട്ടയ്ക്കൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


പയ്യോളി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ സൈനുദ്ദീന്റെ മകൻ സൽസബീൽ യു ആണ് മരിച്ചത്. പതിനെട്ടു വയസ്സായിരുന്നു.

കോട്ടയ്ക്കൽ സ്വദേശികളായ ആറുപേരടങ്ങുന്ന സംഘം വിനോദ യാത്രയ്ക്ക് പോയതായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്ലസ് ടു വിദ്യാർത്ഥികളായ സംഘം അരിപ്പാറയിൽ പോയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയിൽ പാറയിൽ തെന്നി വീണ് അപകടം സംഭവിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സല്സബീലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ആശുപത്രിയിൽ. കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.