കക്കൂസ് ടാങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ട് ദുരന്തമായി; താമരശ്ശേരിയിലെ രണ്ട് കുരുന്നുകളുടെ മരണത്തിന്റെ ഞെട്ടലിൽ നാട്
താമരശ്ശേരി: താമരശ്ശേരിയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയത് കക്കൂസ് ടാങ്ക് നിർമ്മാണത്തിനായി മണ്ണെടുത്ത കുഴി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിലാണ് സഹോദരങ്ങളായ കുരുന്നുകൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. ട്ടക്കൊരു സ്വദേശി അബദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് അഷിർ (7) എന്നിവർ മുങ്ങി മരിച്ചത്. ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.
ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിതായിരുന്നു ഹാദിയും അഷീറും. എന്നാൽ എത്തേണ്ട സമം ആയിട്ടും ട്യൂഷൻ ടീച്ചറുടെ വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സമീപത്തെ വെള്ളക്കെട്ടിൽ കണ്ടെത്തുന്നത്. ട്യൂഷന് പോകുന്ന വീടിൻ്റെ സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടികളെ കണ്ടെത്തിയത്. കക്കൂസ് ടാങ്ക് നിർമ്മാണത്തിനായി മണ്ണെടുത്ത കുഴിയാണ് ദുരന്തക്കയമാി മാറിയത്. അൽഫോൺസ് സ്കൂളിൻ്റെ ഏതാനും മീറ്ററുകൾ അകലെ കിഴക്കെതൊടികയിലാണ് അപകടം നടന്നത്. ഉറവ് കാരണം ഉപേക്ഷിച്ച കുഴിയിലെ വെള്ളക്കെട്ടിൽ കുട്ടികൾ വീഴുകയായിരുന്നു.
സാധാരണ നാലര മണിയോടെ ട്യൂഷന് എത്താറുള്ള കുട്ടികൾ ഇന്നലെ 3.30 ഓടെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. ട്യൂഷൻ ടീച്ചറെ വിളിച്ച് ഇക്കാര്യം വീട്ടുകാർ അറിയിക്കുകയും ചെയ്തിരുന്നു. ആ സമയം ടീച്ചർ വീട്ടിലില്ലായിരുന്ന ടീച്ചർ മകനെ വിളിച്ച് കുട്ടികൾ വരുന്നുണ്ടെന്ന് അറിയിച്ചു. വെെകാതെ ടീച്ചറും വീട്ടിലെത്തി. എന്നാൽ കുട്ടികൾ എത്തേണ്ട സമയം കഴിഞ്ഞിട്ടും അവരെത്താതായതോടെ വീട്ടുകാരെയും സമീപത്ത് തിരച്ചിൽ നടത്തുകയുമായിരുന്നു.
നാട്ടുകാരും, വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ടീച്ചറുടെ വീടിൻ്റെ 20 മീറ്ററോളം അകലെ താഴെ ഭാഗത്തുള്ള വെള്ളം നിറഞ്ഞ കുഴിയുടെ കരയിൽ കുട്ടികളുടെ ചെരിപ്പും പുസ്തകങ്ങളും കണ്ടെത്തി. ഉടനെ ആളുകൾ എത്തി കുട്ടികളെ മുങ്ങിയെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.
അഷിർ സംഭവസ്ഥലത്തുവെച്ചും ആദി മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മദ്ധ്യേയുമാണ് മരിച്ചത്. ഇവർക്ക് പുറമേ മറ്റു രണ്ടു കുട്ടികൾ കൂടി ട്യൂഷന് വരാറുണ്ടായിരുന്നു. കുട്ടികൾ എത്തിയ സമയത്ത് അവരും ഇല്ലായിരുന്നു.