ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍; പയ്യോളിയിലും സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍


പയ്യോളി: ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രയിനിന് പയ്യോളിയില്‍ സ്‌റ്റോപ്പ്  അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എം.പി.

കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരിക്കുകയാണ് എം.പി. കൊയിലാണ്ടിയിലും വടകരയിലും നേരത്തെ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ ട്രെയിന്‍ വൈകീട്ട് 5.30 ന് കോഴിക്കോടെത്തുന്ന ട്രെയിന്‍ 6.01 ന് കൊയിലാണ്ടിയിലും 6.20 ന് വടകരയിലും എത്തും. കോഴിക്കോട് നിന്ന് രണ്ട് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തും. കോഴിക്കോട് വിട്ടാല്‍ കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ട്രെയിന്‍ 6.33 മാഹിയിലും 6.48 തലശ്ശേരിയിലും എത്തും. എന്നാല്‍ കണ്ണൂരിലെത്താന്‍ 7.40 ആകും.