ലഹരിയ്‌ക്കെതിരെ ഡൽഹി മുതൽ കേരളം വരെ മോട്ടോർ സൈക്കിളിൽ; ഷൈനി രാജ്കുമാറിനും മകൻ ലെനിൻ ജോഷ്വക്കും സ്വീകരണം നൽകി ശോഭിക വെഡ്ഡിങ്‌സ്
കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ ഡൽഹി മുതൽ കേരളം വരെ മോട്ടോർ സൈക്കിളിൽ ബോധവൽക്കരണ യാത്ര നടത്തുന്ന ഷൈനി രാജ്കുമാറിനും മകൻ ലെനിൻ ജോഷ്വക്കും കോഴിക്കോട് ശോഭിക വെഡ്ഡിങ്‌സ് സ്വീകരണം നൽകി.
ജെ.സി.ഐ കോഴിക്കോട് സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ മുഖ്യാതിഥിയായിരുന്നു. ലഹരി വ്യാപനത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂം മുമ്പോട്ട് വരുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ആളുകളുടെയും തുല്യപങ്കാളിത്തത്തോടെ മാത്രമേ മയക്കുമരുന്നെന്ന സാമൂഹികവിപത്തിനെ തോൽപ്പിക്കാനാവൂയെന്ന് എക്‌സൈസ് സി.ഐ. ശരത് ബാബു പറഞ്ഞു. പരിപാടിയില്‍ ശോഭികയിലെ ജീവനക്കാരും ഉപഭോക്താക്കളും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു.
വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രിയ, ജെ.സി.ഐ. കാലിക്കറ്റ് സിറ്റി പ്രസിഡന്റ് ദിപിൻ കുമാർ, ജെ.സി.ഐ മുൻ ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഫ്‌സൽ ബാബു, ശോഭിക വെഡ്ഡിങ്‌സ് മാനേജിങ് ഡയറക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, സുഹൈൽ ഇസ്സത്ത്, ഷോറൂം മാനേജർ അംജദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.