തൃശൂരിൽ മൂന്നംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ കാറളത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ നിലയില്‍ കണ്ടെത്തിയത്.
പലചരക്ക് കട നടത്തിയിരുന്ന മോഹനന് കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ അനേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മോഹനനെയും കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. ആത്മഹത്യ ചെയ്യേണ്ടതായ പ്രശ്നങ്ങളൊന്നും മോഹനനും കുടുംബത്തിനുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.