തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായി സി.പി.എം അംഗം ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു
തിക്കോടി: ഉപതിരഞ്ഞെടുപ്പ് നടന്ന തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായി ഷീബ പുൽപ്പാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഷീബ പുൽപ്പാണ്ടിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വരണാധികാരി മുരളീധരൻ (തഹസിൽദാർ), ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, സി.ഡി.എസ് ചെയർപേഴ്സൺ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചാം വാർഡ് മെമ്പർ രാജി വെച്ചതിനെ തുടർന്നുള്ള ഒഴിവിൽ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷീബ പുൽപ്പാണ്ടി വിജയിച്ചത്.
ജൂലൈ 21 നാണ് തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം അംഗമായിരുന്ന ശ്രീലക്ഷ്മി കൃഷ്ണ രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ജൂലൈ 22 ന് വോട്ടെണ്ണിയപ്പോള്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തിക്കൊണ്ട് സി.പി.എം സ്ഥാനാര്‍ത്ഥി ഷീബ പുല്പ്പാണ്ടിയില് 448 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. അഖില പുതിയോട്ടിലിനെയാണ് ഷീബ പുല്പ്പാണ്ടിയില് പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബിന്‍സി ഷാജിയാണ് മൂന്നാം സ്ഥാനത്ത്.
ഉപതിരഞ്ഞെടുപ്പില്‍ ആകെ 1343 വോട്ടുകളാണ് പോള്‍ ചെയ്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 791 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 343 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 209 വോട്ട് മാത്രമേ കിട്ടിയുള്ളൂ. രണ്ട് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. ഒന്നാം ബൂത്തില്‍ എല്‍.ഡി.എഫിന് 273 വോട്ടിന്റെ ഭൂരിപക്ഷവും രണ്ടാം ബൂത്തില്‍ 175 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ലഭിച്ചത്.
അഞ്ചാം വാര്‍ഡില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു.