ഷാര്‍ജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തിരുവങ്ങൂര്‍ പൊയിലില്‍ സുബൈര്‍ അന്തരിച്ചു


Advertisement

കാപ്പാട്: തിരുവങ്ങൂര്‍ പൊയിലില്‍ സുബൈര്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഷാര്‍ജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനും കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ഓഫീസ് സ്റ്റാഫുമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം.

Advertisement

പരേതനായ തൈവളപ്പില്‍ മുഹമ്മദിന്റെ പുറക്കാട് കൊപ്പരക്കണ്ടം മുല്ല വിരുത്തി ഹൗസിലെ പരേതയായ ഖദീജ കുട്ടിയുടെയും മകനാണ്. ഭാര്യ: ജസീറ നെടുളി കാപ്പാട്.

Advertisement

മക്കള്‍ : മുഹമ്മദ് ഷിബിലി, ഷാമില്‍ അബ്ദുല്ല, മുഹമ്മദ് ഷദാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍ കുറുവങ്ങാട്, അബൂബക്കര്‍, സഫിയ, സീനത്ത് പുറക്കാട്.

Advertisement

മയ്യത്ത് നിസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കാപ്പാട് ജുമാ ജുമാ മസ്ജിദില്‍ നടക്കും.