രാഷ്ട്രീയ മത ജീവകാരുണ്യ പ്രവര്‍ത്തകന്‍ കല്ലിട ഉമ്മര്‍ മൗലവിയുടെ ഓര്‍മ്മകളില്‍ ഷാര്‍ജ ഇക്ബാല്‍ യൂത്ത് ഫോറം; പയ്യോളിയില്‍ അനുസ്മരണം


പയ്യോളി: നാട്ടിലെയും ഷാര്‍ജയിലേയും അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത ജീവകാരുണ്യ പ്രവര്‍ത്തകനും കലാകാരനുമായ കല്ലിട ഉമ്മര്‍ മൗലവിയെ ഷാര്‍ജ ഇക്ബാല്‍ യൂത്ത് ഫോറം അനുസ്മരിച്ചു. പയ്യോളി മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോര്‍ഡിനേറ്റര്‍ റഷീദ് മണ്ടോളി സ്വാഗതവും ഇക്ബാല്‍ യൂത്ത് ഫോറം പ്രസിഡന്റ് സഹദ് പുറക്കാട് അധ്യക്ഷതയും വഹിച്ചു.

കൊയിലാണ്ടി മണ്ടലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പര്‍ ദുല്‍കിഫില്‍, ഹമീദ് മദീന, ബഷീര്‍ മേലടി, ബീരാന്‍ ആകോട്, മുസ്തഫ മുട്ടുങ്ങല്‍, റഷീദ് മലപ്പാടി, അബ്ദുളള മാണിക്കോത്ത്, ബഷീര്‍ ഭാരിമി, സുബൈര്‍ തിരുങ്ങൂര്‍, വി.കെ.ഇസ്മയില്‍, മിനാര്‍ മുഹമ്മദ് ഹാജി, ഉസ്മാന്‍ കല്ലായി, സൈനുദീന്‍ പയംതല, കെ.വി.ഇസ്മായില്‍, റസാഖ് മേലടി, സഹല്‍ പുറക്കാട്, കാദര്‍ ഖൈബര്‍, സി.പി.കെ.മുഹമ്മദ്, കെ.എം.അബ്ദുള്ളക്കുട്ടി, ഹമീദ് കല്ലിട എന്നിവര്‍ സംസാരിച്ചു.

ഹംസ കൊല്ലം അനുസ്മരണ ഗാനം ആലപിച്ചു. മിഖ്ദാദ് മൈലാഞ്ചി കിറാഅത്ത് നടത്തി. ഇസ്ഹാഖ് കല്ലിട പ്രാര്‍ത്തനയ്ക്ക് നേതൃത്വം നല്‍കി.