വോട്ടര്‍മാര്‍ക്കിടയിലൂടെ ആവേശമുയര്‍ത്തി ഷാഫി പറമ്പില്‍; കൊയിലാണ്ടിയില്‍ യു.ഡി.എഫ് കണ്‍വന്‍ഷന് മുന്നോടിയായി സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ- ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വോട്ടര്‍മാരെ ആവേശത്തിലാഴ്ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. ഇന്ന് പതിനൊന്നരയോടെ കൊയിലാണ്ടി സ്‌റ്റേഡിയം മുതല്‍ കൈരളി ഓഡിറ്റോറിയംവരെ നീണ്ട റോഡ് ഷോയില്‍ കനത്ത ചൂടിലും നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു പരിപാടി.

റോഡ് ഷോയ്ക്കുശഷം കൈരളി ഓഡിറ്റോറിയത്തില്‍ യു.ഡി.എഫ് കണ്‍വന്‍ഷന്‍ നടന്നു. കെ.കെ.രമ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.