ആധികാരിക വിജയം ഉറപ്പിച്ച് ഷാഫി പറമ്പില്‍; ലീഡ് ഒരുലക്ഷത്തിന് മുകളില്‍; വടകരയില്‍ ആഹ്ലാദപ്രകടനം


Advertisement

വടകര: രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ വടകരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. നിലവിലെ കണക്കുകള്‍ പ്രകാരം 98470 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്. തുടക്കം മുതല്‍ തന്നെ വടകരയില്‍ യുഡിഎഫ് മുന്നില്‍ തന്നെയായിരുന്നു.

Advertisement

476675 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 378205 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 94410 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും നേടി.

Advertisement

ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചതോടെ വടകരയില്‍ ആഹ്ളാദ പ്രകടനങ്ങളും ആരംഭിച്ചു. ആഘോഷങ്ങള്‍ക്കായി ഷാഫി പറമ്പില്‍ വൈകുന്നേരത്തോടെ വടകരയില്‍ എത്തും. വടകരയില്‍ ഷാഫി പറമ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Advertisement