തിരുവങ്ങൂര്‍ മുതല്‍ മൂരാട് വരെ പര്യടനം; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍


കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലില്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തുന്നു. രാവിലെ ഒമ്പതുമണിക്ക് തിരുവങ്ങൂര്‍ കേരള ഫീഡ്‌സിന് സമീപം ആരംഭിക്കുന്ന പര്യടന പരിപാടി വൈകുന്നേരം 5.30ഓടെ മൂരാട് അവസാനിക്കും. ഇതിനിടയില്‍ പതിനഞ്ചോളം സ്വീകരണ കേന്ദ്രങ്ങളിലൂടെ സ്ഥാനാര്‍ത്ഥി കടന്നുപോകും.

സ്വീകരണ കേന്ദ്രങ്ങള്‍:

9: തിരുവങ്ങൂര്‍ (കേരള ഫീഡ്‌സ്).
9.30: കാപ്പാട്
10: തുവ്വക്കോട്
10.30: ചേലിയ
11: മേലൂര്‍
11.30: കോതമംഗലം
12: പെരുവട്ടൂര്‍
12.30: ഇല്ലത്ത് താഴെ
2: മുചുകുന്ന് ഓട്ടുകമ്പനി
2.30: കിടഞ്ഞികുന്ന്
3: ചിങ്ങപുരം
3.30: തിക്കോടി തെരു
4: തച്ചന്‍കുന്ന്
4.30: അയനിക്കാട്
5: ഇരിങ്ങല്‍
5: 30: മൂരാട് (സമാപനം)