12ൽ 12ഉം നേടി; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയമാവർത്തിച്ച് എസ്എഫ്ഐ
കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി പ്രാദേശിക കേന്ദ്രത്തില്‍ എതിരില്ലാതെ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള 12 സീറ്റില്‍ 12ഉം നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്.
നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതിയായ ഇന്ന് മറ്റു സംഘടനകളില്‍ നിന്നും ആരും മത്സരിക്കാന്‍ വരാത്തതോടെയാണ് എസ്.എഫ്.ഐ ജയിച്ചതായി അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എഫ്.ഐയാണ് കോളേജ് യൂണിയന്‍ ഭരിക്കുന്നത്. എബിവിപി, കെ.എസ്.യു സംഘടനകള്‍ കോളേജിലുണ്ടെങ്കിലും മൂന്ന് വര്‍ഷമായി എസ്.എഫ്.ഐക്കെതിരെ ആരും തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാറില്ല.
അശ്വിന്‍ എസ് രാജീവ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണായി അവനി ദിനേശും, ജനറല്‍ സെക്രട്ടറിയായി ശ്രീധുന്‍ ഘോഷും തിരഞ്ഞെടുക്കപ്പെട്ടു.
ആര്‍ട്‌സ് ക്ലബ് സെക്രട്ടറി – അനൈന ആര്‍ ഗിരീഷ്. മാഗസീന്‍ എഡിറ്റര്‍- അശ്വിന്‍ ഘോഷ്, ലേഡീ റെപ്രസന്ററ്റീവ് – സയന, ഫസ്റ്റ് ഡിഗ്രി റെപ്രസന്ററ്റീവ് – സബിന്‍, സെക്കന്റ് ഡിഗ്രി റെപ്രസന്ററ്റീവ് – ഫസ്‌ന, തേര്‍ഡ് ഡിഗ്രി റെപ്രസന്ററ്റീവ് – അതിര എം, ഫസ്റ്റ് പി.ജി റെപ്രസന്ററ്റീവ് – അശ്വതി, സെക്കന്റ് പിജി റെപ്രസന്ററ്റീവ്- അനഘ എ, യുയുസി ഉര്‍ദു – സയന പിവി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.