ആദ്യ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ തൂത്തുവാരി; കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലെ മുഴുവന്‍ സീറ്റും എസ്.എഫ്.ഐക്ക്
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫ്‌ലിയേഷന്‍ ലഭിച്ചതിന് ശേഷമുള്ള കൊയിലാണ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ ആധിപത്യം. മുഴുവന്‍ സീറ്റും നേടി എസ്.എഫ്.ഐ യൂണിയന്‍ ഭരണം പിടിച്ചു. ആകെയുള്ള എട്ട് സീറ്റില്‍ എട്ടും എസ്.എഫ്.ഐ നേടി. ഇതില്‍ മൂന്ന് സീറ്റില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.