കൊയിലാണ്ടിയിലെ ദുരിതാശ്വാസ ക്യമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങള്‍ കൈമാറി എസ്.എഫ്.ഐ ഏരിയ കമ്മിറ്റി


Advertisement

കൊയിലാണ്ടി: ദുരിതാശ്വാസ ക്യമ്പിലേയ്ക്ക് അവശ്യസാധനങ്ങള്‍ കൈമാറി എസ്.എഫ്.ഐ ഏരിയ കമ്മിറ്റി. കോതമംഗലം ജി.എല്‍.പി സ്‌കൂള്‍, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യമ്പുകളിലാണ് സാധനങ്ങള്‍ എത്തിച്ചത്.

കോതമംഗലം സ്‌കൂളില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് അഭിനവ് ബി ആര്‍ അവശ്യസാധനങ്ങള്‍ കൈമാറി. കുറുവങ്ങാട് സെട്രല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ വത്സരാജും സാധനങ്ങള്‍ ഏറ്റുവാങ്ങി.

Advertisement

വസ്ത്രങ്ങള്‍, പ്ലേറ്റ്, സാനിറ്ററി നാപ്കിന്‍, പലഹാരങ്ങള്‍, അത്യാവശ്യ സാധനങ്ങള്‍ (ബ്രഷ് പേസ്റ്റ്, ഡെറ്റോള്‍)
പുല്ലായി, ക്ലിനിംഗ്, ചെരുപ്പ്. സോപ്പ് എന്നിവയാണ് നല്‍കിയത്.

എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി പ്രസിഡന്റ് അഭിനവ്, ജോയിന്റ് സെക്രട്ടറി അശ്വിന്‍, വൈസ് പ്രസിഡന്റ് അനുനാഥ്,
ഏരിയാ കമ്മിറ്റി അംഗളായ ദില്‍ജിത്ത്, തേജു, എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement