എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം: തിക്കോടി ലോക്കലില്‍ വീടുകളില്‍ ഹുണ്ടിക വെക്കല്‍ ആരംഭിച്ചു
പയ്യോളി: എസ്.എഫ്.ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി തിക്കോടിയില്‍ ഹുണ്ടികവെക്കല്‍ ആരംഭിച്ചു. ഹുണ്ടിക സ്ഥാപിക്കല്‍ തിക്കോടി ലോക്കല്‍ തല ഉദ്ഘാടനം സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു നിര്‍വ്വഹിച്ചു.
പടവലത്തു കുനി ബ്രാഞ്ചില്‍ കൊന്നശ്ശേരി കുനി ബാവയ്ക്ക് നല്‍കിയായിരുന്നു ഉദ്ഘാടനം. ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ അദ്ധ്യക്ഷനായി. എല്‍.സി അംഗങ്ങളായ കെ.കെ.ബാലകൃഷ്ണന്‍, കെ.വി.സുരേഷ്, പി.പി.ഷാഹിദ, കെ.വി.രാജീവന്‍, ഗിരീഷ് ചെത്തില്‍, മിനി ഭഗവതി കണ്ടി, മിനി.എം.എന്‍, പുഷ്പരാജ് എം.കെ എസ്.എഫ്.ഐ തിക്കോടിI മേഖല സെക്രട്ടറി സ്വാതി പുഷപരാജ്, പ്രസിഡണ്ട് അഗ്‌നിവേശ്.എം.കെ എന്നിവര്‍ പങ്കെടുത്തു.
Summary: SFI All India Conference: Hundika distribution begins in homes at Thikkodi local