സ്‌കൂളിലെ വിദ്യാര്‍ഥികളോട് ലൈംഗികാതിക്രമം; ഓമശ്ശേരി സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍


കോഴിക്കോട്: സ്‌കൂളിലെ വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മല്‍ ശ്രീനിജ് (45) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിന്നു.

ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും ടീച്ചര്‍മാരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊതുജന ശല്യത്തിനുമായി ആറോളം കേസുകള്‍ നിലവിലുണ്ട്. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.