വീട്ടില്‍ അതിക്രമിച്ചുകയറി പതിനെട്ടുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പേരാമ്പ്ര പൊലീസിന്റെ പിടിയില്‍


പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.