പേരാമ്പ്രയിൽ റോഡിലിറങ്ങിയ ഏഴ് വയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു
പേരാമ്പ്ര: കക്കാട് വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങിയ ഏഴ് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. മരുതോറചാലിൽ സബീഷിന്റെ മകൻ ധ്യാൻദേവ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.40ഓടെയാണ് ദാരുണമായ അപകടം നടന്നത്.
വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ കുട്ടിയെ ഈ സമയം അതുവഴി പോകുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഉടന്‍ തന്നെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് അവിടെ നിന്നും മൊടക്കല്ലൂർ എം.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്ര എ.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
അമ്മ: രമ്യ, സഹോദരൻ: ആദിദേവ്.
Summary: Seven-year-old dies after being hit by bike while on the road in Perambra