കാവുംവട്ടം ജനങ്ങളുടെ പത്ത് വര്‍ഷത്തെ കാത്തിരിപ്പ്; ആരോഗ്യ ഉപകേന്ദ്രത്തിനായി ഏഴ് സെന്റ് സൗജന്യമായി നല്‍കി മീറങ്ങാട്ട് ബാലകൃഷ്ണന്‍ നായര്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കാവും വട്ടം മൂഴിക്ക് മീത്തല്‍ ജനങ്ങളുടെ പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ ഉപകേന്ദ്രം യാഥാര്‍ത്ഥ്യമാവുന്നു.

ആരോഗ്യ ഉപകേന്ദ്രത്തിനായി മീറങ്ങാട്ട് ബാലകൃഷ്ണന്‍ നായര്‍ എഴ്‌സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ആരോഗ്യ കേന്ദ്രത്തിന് വേണ്ടി സ്ഥലത്തിനായി ബാലകൃഷ്ണനെ സമീപിക്കുകയായിരുന്നു.

ഇതോടെ മൂഴിക്ക് മീത്തല്‍ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലാകുവാന്‍ പോകുന്നത്. ആരോഗ്യ കേന്ദ കെട്ടിട നിര്‍മ്മാണത്തിനായി നഗരസഭ 15 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജമാല്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ആധാരം സ്വീകരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുമായി സഹകരിച്ച എല്ലാവര്‍ക്കും, ബാലകൃഷ്ണന്റെ കുടുംബങ്ങള്‍ക്കും വാര്‍ഡിലെ മുഴുവന്‍ ജനങ്ങളുടെയും നന്ദി അറിയിക്കുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.