അറുപത്തിരണ്ടാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍; പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്


പേരാമ്പ്ര:  അറുപത്തിരണ്ടാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് വടകര പാര്‍ലമെന്റ് അംഗം കെ.മുരളീധരന്‍ നോട്ടീസ് പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിഷിത. കെ,എച്ച്.എം.പി. സുനില്‍കുമാര്‍, പി.ടി.എ പ്രസിഡണ്ട് ആര്‍.കെ രജീഷ് കുമാര്‍, പി.കെ അരവിന്ദന്‍, എന്‍. ശ്യം കുമാര്‍, മുനീര്‍ എരവത്ത് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ വിനോദന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജു.പി കൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിച്ചു.