വിരിവെക്കാനും ഭക്ഷണത്തിനും സൗകര്യം: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം അയ്യപ്പ സേവാ കേന്ദ്രം തുറന്ന് സേവാഭാരതി
ചേമഞ്ചേരി: മനുഷ്യനെ ഈശ്വരനായി കണ്ട് അവനെ പരിചരിചരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്നത് ഭാരത ആദര്‍ശമാണെന്ന് പ്രബുദ്ധകേരളം മുഖ്യ പത്രാധിപരും, തൃശ്ശൂര്‍ പൂങ്കുന്നം ശീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയുമായ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം സേവാഭാരതി ഒരുക്കിയ അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.
കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍.മധുമീനച്ചില്‍ മുഖ്യഭാഷണം നടത്തി. 60 ദിവസക്കാലം നീണ്ടു നില്‍ക്കുന്ന അയ്യപ്പ സേവാ കേന്ദ്രത്തില്‍ വിരിവെക്കാനും, ഭക്ഷണവും, പ്രാഥമിക കൃത്യത്തിനുള്ള സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നു.
അയ്യപ്പ സേവാ കേന്ദ്രം കണ്‍വീനര്‍ അഡ്വ ഏ.വി.നിധിന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മല്‍ ആദ്ധ്യക്ഷ്യം വഹിച്ചു. അബ്ദുള്‍ഹാരിസ്, കണ്ണഞ്ചേരി വിജയന്‍, ജയ്കിഷ് മാസ്റ്റര്‍, ശശി പാലയ്ക്കല്‍ , കെ.എം.രാജീവന്‍, യു.കെ. രാഘവന്‍ മാസ്റ്റര്‍, ഡോ.അഭിലാഷ് ചെറുവലത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കേണല്‍ രാജേഷ് നായര്‍ ആദ്യ അന്നദാനത്തിന്റെ സംഭാവന കൈമാറി. ഉണ്ണിഗുരുസ്വാമിയെ പൊന്നാടയണിയിച്ച് സ്വാമിജി ആദരിച്ചു. സേവാഭാരതി ചെങ്ങോട്ട് കാവ് യൂനിറ്റ് സിക്രട്ടറി രഞ്ജിഷ് ദാമോദരന്‍ കൃതഞ്ജത അര്‍പ്പിച്ചു