കൊയിലാണ്ടി വഴി കടന്നുപോകുന്ന രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ ആറ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസ് റെയില്‍വേ റദ്ദാക്കി


കോഴിക്കോട്: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. കൊയിലാണ്ടിയിലൂടെ ഓടുന്ന രണ്ട് ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും.

നടത്തിപ്പ് സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. മെയ് 25 മുതല്‍ ജൂണ്‍ ഒന്നുവരെ സര്‍വ്വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ശനിയാഴ്ച ഓടുന്ന മംഗളുരു-കോയമ്പത്തൂര്‍-മംഗളുരു പ്രതിവാര വണ്ടി(06041/ 06042) എന്നീ വണ്ടികളാണ് കൊയിലാണ്ടി വഴി കടന്നുപോകുന്നത്. വടകര, കോഴിക്കോട് സ്‌റ്റേഷനുകളില്‍ ഇതിന് സ്റ്റോപ്പുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍-

* മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

* കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29).

*കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

* നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

* ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

* വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).