കൊയിലാണ്ടി ഹോമിയോ ആശുപത്രിയിലേക്ക് വീല്‍ചെയറും വൃക്ഷതൈകളും നല്‍കി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍


കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ കൊയിലാണ്ടിയിലെ ഹോമിയോ ഹോസ്പിറ്റലിലേക്ക് ആവശ്യമായ വീല്‍ചെയര്‍ കൂടാതെ ആര്യവേപ്പ്, വൃക്ഷതൈ എന്നിവ നല്‍കി. ഹോസ്പിറ്റൽ നേഴ്സ് ആയി വിരമിച്ച കെ. മുഹമ്മദ്‌ ഒരു ടി.വി സംഭാവന ചെയ്തു. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സീയയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ പ്രസിഡണ്ട് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ചു.

ഗവ. താലൂക്ക് ഹോമിയോ ഹോസ്പിറ്റല്‍ സൂപ്രണ്ട് കെ.സി.പ്രതിഭ സ്വാഗതം പറഞ്ഞു. നാഷനല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ: പ്രതിഭ, കൗണ്‍സിലര്‍ വത്സരാജ്, പത്മനാഭന്‍.കെ.പി, ഡോ:രത്‌നകുമാരി, മുരളി മോഹന്‍.കെ.പി, സജിത്ത് കുമാര്‍.വി.എം, ബാബു.പി.കെ, ഡോക്ടര്‍ ശുഭ സൗമ്യേന്ദ്ര നാഥ്, മുരളി കാഞ്ഞിലശേരി, അനിതാ മനോജ് എന്നിവര്‍ സംസാരിച്ചു.