ഭരണഘടനയും വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളും; കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാട്ടിലപ്പീടികയില്‍ സെമിനാര്‍


Advertisement

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാട്ടിലപ്പീടികയില്‍ സെമിനാര്‍ നടത്തി. ഭരണഘടനയും വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളും എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡണ്ട് അഡ്വ. ഇ.കെ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍.എം.രാജന്‍ അധ്യക്ഷനായി. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ പ്രസിഡണ്ട് ഗണേശന്‍ കക്കഞ്ചേരി ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി.കെ ബിജു സ്വാഗതവും കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ സി.നന്ദിയും പറഞ്ഞു.

Advertisement
Advertisement