പയ്യോളി കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘സെഗോഷ്യ’ സഹവാസ ക്യാമ്പ്
പയ്യോളി: കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘സെഗോഷ്യ’ എന്ന പേരില്‍ ക്യാമ്പ് നടത്തിയത്.
കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഖിലേഷ് ചന്ദ്ര അധ്യക്ഷനായി. സൗഹൃദ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിജ ടീച്ചര്‍ സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് കെ.കെ.ഹമീദ്, സീന ടീച്ചര്‍, സാജിദ്, ഭാവന ടീച്ചര്‍, ഉബൈദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സൗഹൃദ വളണ്ടിയര്‍ നൈഷാന നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള അനുഭവങ്ങളാണ് സഹവാസ ക്യാമ്പ് സമ്മാനിച്ചത്.