വൃക്കരോ​ഗം ബാധിച്ച ഉള്ളിയേരി സ്വദേശി ബിജു ബോബനായി വീണ്ടും കൈകോര്‍ത്ത്‌ നാട്; ബിജുവിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നമുക്കും പങ്കാളികളാവാം


ഉള്ളിയേരി: വൃക്ക രോഗം ബാധിച്ച ഉള്ളിയേരി സ്വദേശി ബിജു ബോബനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട് വീണ്ടുമൊന്നിക്കുന്നു. പത്ത് വര്‍ഷം മുമ്പാണ് നിനിച്ചിരിക്കാത്ത നേരത്ത് പ്രാണിയേരി ബിജുവിന്റെ ജീവിതത്തിലേക്ക് വൃക്കരോഗം കടന്നുവന്നത്. പിന്നാലെ ആശുപത്രികളും ടെസ്റ്റുകളുമായി കുറേ മാസങ്ങള്‍.

ഏറെ മാസത്തെ ടെസ്റ്റുകള്‍ക്കും മറ്റും ശേഷം അമ്മ പകര്‍ത്തു നല്‍കിയ വൃക്കയിലൂടെ ബിജു ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു അന്നത്തെ ശസ്ത്രക്രിയയും തുടര്‍ചികിത്സയുമെല്ലാം.

പിന്നീട് കഴിഞ്ഞ നാല് മാസം മുമ്പ് വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. കുടുംബത്തോടൊപ്പം സന്തോത്തോടെ കഴിയുന്നതിനിടെയാണ് വീണ്ടും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായത്. ഇതോടെ ഓട്ടോഡ്രൈവറായിരുന്ന ബിജു ചികിത്സയ്ക്കും മറ്റുമായി ഓട്ടോ വില്‍ക്കുകയും ചെയ്തു.

ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രമായ ബിജുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വീണ്ടും ഉള്ളിയേരിയിലെ നല്ലവരായ നാട്ടുകാര്‍ ഒത്തുകൂടിയിരിക്കുകയാണ്‌. പിരിവ് നടത്തിയും പത്ത് രൂപ ചലഞ്ചിലൂടെയും വാര്‍ഡുകള്‍ തോറുമുള്ള ധനസമാഹരണത്തിലൂടെയും ചികിത്സാകമ്മിറ്റി അംഗങ്ങള്‍ ചികിത്സയ്ക്ക് വേണ്ട 26ലക്ഷത്തില്‍ 21ലക്ഷം സമാഹരിച്ചു. എന്നാല്‍ ബാക്കിയുള്ള പണത്തിനായി വീണ്ടും ധനസമാഹരണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കമ്മിറ്റി. ബിജുവിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നിങ്ങള്‍ക്കും ബിജു ബോബനെ സഹായിക്കാം.

ജിപേ നമ്പര്‍: 8086161086 എന്ന നമ്പറില്‍ പണമയക്കാവുന്നതാണ്.