പുഴയില്‍ പരിശോധന നടത്തി ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും; മുത്താമ്പി പാലത്തില്‍ നിന്നും ചാടിയെന്ന് സംശയിക്കുന്നയാള്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു
കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയ ആള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. കൊയിലാണ്ടി ഫയര്‍ഫോഴ്‌സും കോഴിക്കോട് നിന്നുളള സ്‌കൂബ ടീമുമാണ് മുത്താമ്പി പുഴയില്‍ തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് പറഞ്ഞത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. രാത്രി ഏറെ നേരം പ്രദേശത്ത് തിരഞ്ഞെങ്കിലും ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് രാവിലെ തിരച്ചില്‍ നടത്താമെന്ന തീരുമാനത്തിലെത്തിയത്.