ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; കോഴിക്കോട് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ശ്രാവണ്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോട് അടിപ്പിച്ച് ഈങ്ങാടപ്പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ശ്രാവണ്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശ്രാവണ്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രാവിണിന് പുറമേ സ്‌കൂട്ടര്‍ യാത്രികരായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗോവിന്ദപുരം സ്വദേശിയാണ് ശ്രാവണ്‍. മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.