വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം


Advertisement

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി സ്വദേശികകളായ വിഷ്ണു സജി (24), അമല്‍ (23) എന്നിവരാണ് മരിച്ചത്.

Advertisement

ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ തിരുനെല്ലിയിലാണ് അപകടം നടന്നത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരികയായിരുന്നു ഇവര്‍. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement