മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വധഭീഷണി; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വധഭീഷണി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോണ്‍ വിളിച്ചത് വിദ്യാര്‍ഥി തന്നെയാണെന്ന് ഉറപ്പുവരുത്തി. വിദ്യാര്‍ത്ഥി ഫോണില്‍ കളിച്ചപ്പോള്‍ അറിയാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചതാണെന്നാണ് വീട്ടുകാരുടെ വിശദീകരണം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ മറ്റ് നിയമനടപടികളൊന്നുമുണ്ടാകില്ല. കൗണ്‍സിലിങ്ങ് നല്‍കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.