ദമാമിൽ നിന്ന് അവധിക്ക് നാട്ടിലെത്തി; കുളിക്കുന്നതിനിടെ പെരുമണ്ണ സ്വദേശി വെള്ളത്തിൽ മുങ്ങിമരിച്ചു


കോഴിക്കോട്: ദമാമില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിച്ചു. പെരുമണ്ണ കളരിക്കല്‍ മുഹമ്മദ് കോയയുടെ മകന്‍ മദീന മന്‍സിലില്‍ പ്രമീസ് ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രമീസ് കവിലാട്ടുകുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം (ഐ.സി.എഫ്) ദമാം 91 സെക്ടര്‍ ജനറല്‍ സെക്രട്ടറിയും മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

മാതാവ്: കച്ചീവി, ഭാര്യ: ഖദീജ ഇടിയങ്കര, മക്കള്‍: മുഹമ്മദ് നാഷിഹ്, ഗശിഹാ, നഷ മറിയം. സഹോദരങ്ങള്‍: മഖ്ബൂല്‍, റിനാസ്, റോഷിന, ജുനൈസ്, അജ്മല്‍,സജ്‌ന.