കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്


കോഴിക്കോട്: കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്. ‘ഈ വര്‍ഷം വൈകുന്നേരങ്ങളുടെ സമാഹാരം’ എന്ന കാവ്യസമാഹാരത്തിനാണ് കാവ്യപ്രതിഭാ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് ലഭിച്ചത്.

അമ്മുവിന്റെ ആട്ടിന്‍കുട്ടി, വാസുവിന്റെ ജോലിത്തിരക്ക്, കവിയോട് തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി കാവ്യങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് കെ എസ് കെ തളിക്കുളം. മാനവികതയുടേയും മലയാള മണ്ണിന്റേയും ആത്മാവ് ഇഴ ചേര്‍ത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും ഗ്രാമീണതയില്‍ ചാലിച്ച കൃതികളാണ് അദ്ദേഹത്തിന്റേത്.

ചങ്ങമ്പുഴക്ക് ശേഷം കല്‍പ്പനികത മലയാളകവിതയില്‍ കൊണ്ടുവന്ന കെ എസ് കെ യുടെ സ്മരണാര്‍ത്ഥം കെ എസ് കെ തളിക്കുളം സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തി നല്‍കി വരുന്ന കാവ്യപ്രതിഭ പുരസ്‌കാരമാണ് സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് ലഭിച്ചിരിക്കുന്നത്.