‘കൃപേഷ്, ശരത് ലാൽ കേസിലെ കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎംനോട്‌ കാലം കണക്ക് ചോദിക്കും’; കൊയിലാണ്ടിയിലെ അനുസ്മരണ സമ്മേളനത്തില്‍ രാജേഷ് കീഴരിയൂര്‍


കൊയിലാണ്ടി: ”കാസർഗോഡ് ജില്ലയിലെ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശരത് ലാൽ, കൃപേഷ് കൊലപാതക കേസിലെ കുറ്റവാളികൾക്ക് വേണ്ടി സർക്കാരിന്റെ കോടിക്കണക്കിനു പണം ഉപയോഗിച്ച് കേസ് വാദിച്ച പിണറായി സർക്കാർ കൊലപാതികൾക്ക് ജയിലിനകത്തും പുറത്തും എല്ലാ സംരക്ഷണവും ചെയ്തു നൽകുകയാണെന്ന്‌” ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത്‌ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

‘ഇത്രയും മനുഷ്യത്വ രഹിതമായ പിണറായി സർക്കാറിനോടും സിപിഎംനോടും കാലം കണക്ക് ചോദിക്കാതെ കടന്നു പോവില്ലെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു.

കെ പി സി സി മുൻ നിർവഹ സമതി അംഗം വി.ടി സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്കട്ടറി എം.കെ സായീഷ്, കെ.എസ്.യു സംസ്ഥാന സമതി അംഗം എ.കെ ജാനിബ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രജീഷ് വേങ്ങളത്തുക്കണ്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അജയ് ബോസ്, ഷഫീർ കാഞ്ഞിരോളി, ശ്രീജിത്ത്‌ ആർ.ടി എം, എം ശ്രീധരൻ എന്നിവർ സംസാരിച്ചു. റംഷി കാപ്പാട്, ഷംനാസ് എം.പി, നിഖിൽ കെ.വി, സജിത്ത് കാവുംവട്ടം, പ്രിയദർശിനി സജീവൻ, മിഥുൻ, ആശ്വന്ത് എന്നിവർ നേതൃത്വം നൽകി.