കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയ്ക്ക് കുടിനീരേകി സാന്ത്വനം കടലൂർ കുവൈത്ത്; ഉദ്ഘാടനം ചെയ്തത് സാന്ത്വനത്തിന്റെ ആറാമത് കുടിവെള്ള പദ്ധതി


Advertisement

നന്തി ബസാർ: സാന്ത്വനം കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ആറാമത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസയിൽ നടന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മണ്ഡലത്തിൽ രണ്ട് പതിറ്റാണ്ടുകാലമായി വൻമുഖം-കടലൂർ മേഖല കേന്ദ്രീകരിച്ച് കുവൈത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സാന്ത്വനം കടലൂർ. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ നടപ്പിലാക്കിയ സാന്ത്വനതിന്റെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കുടിവെള്ള പദ്ധതി.

Advertisement

ഇതിന്റെ ഭാഗമായി മുത്തായം മദ്രസ, കടലൂർ ഹൈസ്കൂൾ, വീരവഞ്ചേരി എൽ.പി സ്കൂൾ, നന്തി മസ്ജിദുൽ മുജാഹിദീൻ മൈക്കോ, അറഫാ നഗർ എന്നിവടങ്ങളിൽ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു അക്വ ടെക്‌നോളജി നന്തി ആണ് ഈ പ്രോജെക്ക്റ്റുകൾ ഏറ്റടുത് നിർവ്വഹിക്കുന്നത്.

Advertisement

ഹമീദ് കുറൂളി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ബഷീർ അധ്യക്ഷനായി. സാന്ത്വനം കടലൂർ കുവൈത്ത് ഓർഗനൈസിംഗ് സെക്രട്ടറി ശരീക് നന്തി, കോ-ഓർഡിനേറ്റർ അബ്ദുറഹ്മാൻ വർദ്, റഷീദ് മണ്ടോളി, അലി പുതുക്കുടി, ഉണ്ണീൻകുട്ടി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ഇ.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതവും മജീദ് ഹംദ് നന്ദിയും രേഖപ്പെടുത്തി.

Advertisement