‘നമ്മുടെ നഗരത്തെ വൃത്തിയായി സംരക്ഷിക്കുന്നതിന് നന്ദി’; പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു


Advertisement

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാഫലകവും മധുരവും നൽകിയാണ് വിദ്യാർത്ഥികളും സ്കൂൾ മാനേജ്മെൻ്റും ആദരിച്ചത്.

Advertisement

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് പരിസ്ഥിതി സംരക്ഷണ വാരത്തിൻ്റ ഭാഗമായി സ്കൂളിൽ നടക്കുന്നതെന്ന് പ്രിൻസിപ്പൽ അബ്ദുൽമജീദ് ഇർഫാനി അറിയിച്ചു.

Advertisement

നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ വി.എം.സിറാജ്, വിഷ്ണു, ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, ഷീബ, ഷിജിന, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി.കെ.അബ്ദുനാസർ എന്നിവർ ആശംസകളർപ്പിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി സ്വാഗതവും അബ്ദുൽകരീം നിസാമി നന്ദിയും ആശംസിച്ചു.

Advertisement