സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരിച്ചു. കാക്കൂര്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി, പാറപ്പള്ളി, നന്തി, പയ്യോളി, തുറയൂര്‍, മേപ്പയ്യൂര്‍, അരിക്കുളം, ഉള്ള്യേരി എന്നീ പതിനൊന്ന് റൈഞ്ചു കമ്മിറ്റികള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊയിലാണ്ടി മേഖല.
എം.കെ. അബ്ദുറഹിമാനാണ് പ്രസിഡന്റ്, നിസാര്‍ കാഞ്ഞിരോളി ജനറല്‍ സെക്രട്ടറിയായി. എം. അബ്ദുറഹിമാന് ഹാജിയാണ് ട്രഷറര്‍.
മേഖല കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങള്‍ കാപ്പാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന് അധ്യക്ഷനായി. റിട്ടേണിംഗ് ഓഫീസര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തെരഞ്ഞെടപ്പ് നിയന്ത്രിച്ചു.
ജനറല്‍ സെക്രട്ടറി നിസാര്‍ കാഞ്ഞിരോളി സ്വാഗതവും ട്രഷറര്‍ എം അബ്ദുറഹിമാന് ഹാജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാര്‍: ടി ഇബ്രാഹിം കുട്ടി, എന്‍ ഇമ്പിച്ചി അഹമ്മദ് ഹാജി, കൊയിലോത്ത് അബൂബക്കര്‍ ഹാജി,നജഫ് അഹമ്മദ് കോയ. സെക്രട്ടറിമാര്‍:അന്‍സാര്‍ കൊല്ലം,എന്‍.കെ ഫൈസാദ്,ഷഫീഖ് മാമ്പൊയില്‍,എ.കെ.സി മുഹമ്മദ്;ട്രഷറര്‍:എം അബ്ദുറഹിമാന് ഹാജി.