പേരാമ്പ്രയില്‍ സെയില്‍സ് ഗേളിനു നേരെ മര്‍ദ്ദനം; കടയുടമ റിമാന്റില്‍, മാതാപിതാക്കളുടെ പേരിലും കേസ്
പേരാമ്പ്ര: ചേനായിറോഡിലുള്ള റോയല്‍ സ്റ്റോണ്‍ മാര്‍ബിള്‍സ് കടയിലെ സെയില്‍സ് ഗേളിനെ വീട്ടില്‍ തടങ്കലില്‍വെച്ച് മര്‍ദിച്ചെന്ന പരാതിയില്‍ കടയുടമ റിമാന്റില്‍. കല്ലോട് കുരിയാടി ജാഫറി(35)നെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്. ഉള്ളിയേരി കക്കഞ്ചേരി സ്വദേശിനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ബുധനാഴ്ച്ചയാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.