കോഴിക്കോട് ഫിഷിംങ് ഹാര്‍ബറിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്പന; രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
ബേപ്പൂര്‍: കോഴിക്കോട് ഫിഷിങ് ഹാര്‍ബറിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ്ബംഗാള്‍ സ്വദേശികളായ സഞ്ജയ് 3 (37), റോക്കി പോള്‍ (37) എന്നിവരെയാണ് 300 ഗ്രാം കഞ്ചാവ് സഹിതം ബേപ്പൂര്‍ അങ്ങാടിയിലെ സുമ ലോഡ്ജിന് 3ന് സമീപം വച്ച് പോലീസ് പിടികൂടിയത്.
ബംഗാളില്‍നിന്ന് മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മലയാളികളായ ഏജന്റുമാര്‍ക്കും വിതരണം ചെയ്യുന്ന രീതിയാണ് ഇവരുടേത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷുഹൈബ്, സുധീഷ്, എസ്.സി.പി.ഒ ഷിനോജ്, സി.പി.ഒ ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.