ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് അന്തരിച്ചു
ചെങ്ങോട്ടുകാവ്: ലുക്കീമിയ ബാധിച്ച് കിടപ്പിലായ മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് (42) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരണം സംഭവിച്ചത്.
ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സജീഷിന്റെ ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം മജ്ജ മാറ്റിവെക്കണമെന്നാണ് ഡോകർമാർ നിർദേശിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമായിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരും സമുനസ്സുകളും ചേർന്ന് പണം കണ്ടെത്തുന്നതിനുള്ള പരിശ്രങ്ങൾ നടത്തിവരുന്നതിനിടയിലാണ് സജീഷിന്റെ വിയോഗം.
കൊയിലാണ്ടി പഴയ ചിത്ര ടാക്കീസ് പരിസരത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിയിരുന്ന ആളാണ് സജീഷ്. എന്നാൽ അസൂഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല.
അച്ഛൻ പരേതനായ കുട്ടികൃഷ്ണൻ നായരുടെയും ലീലയുടെയും മകനാണ്.
ഭാര്യ: ശൽന
മക്കൾ: കൃഷ്ണഭദ്ര, ഭദ്രനാഥ്
സംസ്കാരം ഇന്ന് ഉച്ചയക്ക് 1.30 ന് മേലൂർ ആന്തട്ട പുത്തൻ പുരയിൽ വീട്ടുവളപ്പിൽ നടക്കും.
Summary: Sajeesh passed away while undergoing treatment for leukemia