നന്തിയില്‍ താമസിക്കുന്ന ഇരിങ്ങല്‍ സ്വദേശി സഗിലേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
പയ്യോളി: നന്തിയില്‍ താമസിച്ചു വരികയായിരുന്ന സഗിലേഷ് അന്തരിച്ചു. മുപ്പത്തിയൊന്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.
അച്ഛന്: പരേതനായ ഇരിങ്ങല്‍ രാമദാസന്. അമ്മ: മല്ലിക. സഹോദരങ്ങള്‍: സീമ, സീന
സംസ്കാരം: വ്യാഴാഴ്ച രാവിലെ സഹോദരിയുടെ ഇരിങ്ങല്‍ എരഞ്ഞാറ്റില്‍ വീട്ട് വളപ്പില്‍ നടക്കും.