കൊല്ലം ചിറക്ക് സമീപം ശങ്കര്‍ നിവാസില്‍ എസ്. ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം ശങ്കര്‍ നിവാസില്‍ എസ്. ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വയനാട് കലക്ട്രേറ്റ് റിട്ട. ജീവനക്കാരനാണ്.

അച്ഛന്‍: ഇളയിടത്ത് അറത്തില്‍ ശങ്കരന്‍ നായര്‍ (പിഷാരികാവ് മുന്‍ട്രസ്റ്റി ബോര്‍ഡ് അംഗം). അമ്മ: വെങ്ങിലോട്ട് അമ്മുക്കുട്ടി അമ്മ. ഭാര്യ: എം.ഭാനുമതി അമ്മ (റിട്ട: വയനാട് കലക്ട്രേറ്റ്) മക്കള്‍: ജി.എസ്. ഉമാശങ്കര്‍ (എന്‍.ജി.ഒ.എ സംസ്ഥാന വൈ: പ്രസിഡന്റ്), ജി.എസ്.ലതിക (മുന്‍സീഫ് കോടതി മാനന്തവാടി), ജി.എസ്. ലത (ചെമ്മണ്ണൂര്‍ ഫിനാന്‍സ്, കൊയിലാണ്ടി).

മരുമക്കള്‍: സജീവന്‍, ടി.കെ. അനുരാഗ്, വി.എം.ശ്രീലേഖ (ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ മുണ്ടേരി, കല്പറ്റ), സഹോദരങ്ങള്‍: സരോജിനി അമ്മ , മാലതിഅമ്മ, ഇ.എസ്.രാജന്‍ (എന്‍.സി.പി. കോഴിക്കോട് ജില്ലാ നിര്‍വ്വാഹക സമിതി അംഗം), എ.ശ്രീകുമാരന്‍ (റിട്ട: റവന്യു വകുപ്പ്). സംസ്‌കാരം ശനിയാഴ്ച എട്ട് മണിക്ക് കൊല്ലം ചിറക്ക് സമീപം ശങ്കര്‍ നിവാസ് വീട്ടുവളപ്പില്‍ നടന്നു.