‘വിയ്യൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍’ ; ആര്‍.ടി.മാധവന്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ച് കോണ്‍ഗ്രസ്


Advertisement

കൊയിലാണ്ടി: വിയ്യൂരിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കലാകായിക-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുസ്മരിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച മാധവന്റെ 13-ാമത് അനുസ്മരണ സദസ്സ് കെ.പി.സി.സി. അംഗം സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

വിനോദ് കല്ലുവെട്ടുകുഴിക്കല്‍ അധ്യക്ഷനായിരുന്നു. വി.ടി.സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത്കണ്ടി, പി.ടി.ഉമേന്ദ്രന്‍, തന്‍ഹീര്‍ കൊല്ലം, അന്‍സാര്‍ കൊല്ലം, സുനില്‍കുമാര്‍ വിയ്യൂര്‍, പുരുഷോത്തമന്‍, ഷീബ അരീക്കല്‍, എ.പി.ഷംനാസ്, ടി.വി.പവിത്രന്‍, ജനാര്‍ദ്ദനന്‍ മാണിക്കോത്ത്, നാരായണി കെ.ജ്യോതിസ്, രാജന്‍ പുളിക്കൂല്‍, വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement