സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടി ദുബായ് പൊലീസ്; അറസ്റ്റിലായത് നാദാപുരം സ്വദേശി നജീഷ്


Advertisement

വടകര: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നേരെ ബോംബറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.

നാദാപുരം പുറമേരി സ്വദേശി കൂരോരത്ത് വീട്ടിൽ നജീഷാണ് അറസ്റ്റിൽ ആയത്.

Advertisement

2017 ജൂൺ ഏഴിന് പുലർച്ചെ ഒന്നരയോടെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നേരെ ആർഎസ്എസ് ക്രിമിനൽ സംഘം ബോംബെറിയിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഓഫീസിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അക്രമം.

Advertisement

കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകൻ നിജീഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു.

Advertisement

summary: RSS worker arrested in case of hurling bomb at CPIM Kozhikode district committee office.