കുറ്റ്യാടി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ താളിക്കുനി ശ്രാവണം വീട്ടില്‍ രോഹിത് ടി.കെ.അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ആര്‍കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ അജിത് കുമാറിന്റെയും കുറ്റ്യാടി ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക ലീനയുടെയും മകനാണ്. തുഷാരയാണ് ഭാര്യ.
കേയ ഏക മകളാണ്. സഹോദരങ്ങള്‍: അനഘ, അജിത്.