വഴിയോര മത്സ്യവില്‍പ്പന: പയ്യോളി ബീച്ച് റോഡില്‍ ആരോഗ്യ വിഭാഗം അധികൃതരും മത്സ്യ വില്‍പ്പനക്കാരും തമ്മില്‍ വാക്കേറ്റം


പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ മത്സ്യ വില്‍പ്പനക്കാരും ആരോഗ്യ വിഭാഗം അധികൃതരും തമ്മില്‍ വാക്കേറ്റം. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. വഴിയോരത്ത് മത്സ്യ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം വാക്കേറ്റത്തിലേക്ക് കടക്കുകയായിരുന്നു.

ബീച്ച് റോഡില്‍ വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് നഗരസഭ നിരോധിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് തടയാനായി എത്തിയതായിരുന്നു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. പരിശോധനയില്‍ നിരോധനം മറികടന്നത് കണ്ടെത്തിയതോടെ മത്സ്യവും ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്ത് ലോറിയില്‍ കയറ്റി.

എന്നാല്‍ മത്സ്യ വില്‍പ്പനക്കാര്‍ ലോറിയില്‍ കയറി ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയതോടെ ഒരു മണിക്കൂറോളം സ്ഥലത്ത് വാക്കേറ്റമായി. സംഭവവുമായി ബന്ധപ്പെട്ട് കൃത്യ നിര്‍വ്വണം തടസ്സപ്പെടുത്തിയതിന് പയ്യോളി ആരോഗ്യ വിഭാഗം അധികൃതര്‍ മത്സ്യ വില്‍പ്പനക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.