ചേമഞ്ചേരിയില്‍ നവീകരിച്ച രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു


ചേമഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പടിക്കല കണ്ടി -പുതിയോട്ടില്‍ റോഡും മുണ്ടാടത്ത് – കുനിയേടത്ത് റോഡും നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് കെ. അജ്‌നഫ്, എം.ഷീല, സി. ലതിക, സന്ധ്യ ഷിബു, രബിത്ത്, സി.ബിജോയ്, ശശി അമ്പാടിഷിബു, ഷരീഫ് മാസ്റ്റര്‍, പി.വത്സല എന്നിവര്‍ പങ്കെടുത്തു.